ഈറ്റാനഗര്‍: അരുണാചലില്‍ കാണാതായ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തിനായുള്ള തെരച്ചില്‍ തുടരുന്നു. തെരച്ചില്‍ ആരംഭിച്ച് രണ്ട് ദിവസം പിന്നിട്ടിട്ടും എഎന്‍ 32 വിമാനത്തെക്കുറിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. കര- നാവിക സേനകളും ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. തെരച്ചിലില്‍ സൈന്യത്തെ സഹായിക്കാന്‍ ഐഎസ്ആര്‍ഒയും ഇടപെടുന്നുണ്ട്.
വിമാനത്തില്‍ ഉണ്ടായിരുന്ന വ്യോമസേന ഉദ്യോഗസ്ഥരടക്കം പതിമൂന്നു പേരുടേയും കുടുംബങ്ങളുമായി വ്യോമസേന അധികൃതര്‍ ആശയവിനിമയം നടത്തുന്നുണ്ട്. അതേസമയം, കാലപ്പഴക്കം വന്ന പരിഷ്‌കരിക്കാത്ത വിമാനമാണ് അപകടത്തിന് കാരണമായതെന്നും സൂചനയുണ്ട്. അപകടശേഷം വിമാനത്തെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കും വിമാനത്തിലെ സോവിയറ്റ് കാലത്തെ സാങ്കേതിക വിദ്യ തിരിച്ചടിയായെന്നുമാണ് റിപ്പോര്‍ട്ട്.
എമര്‍ജന്‍സി ലൊക്കേറ്റര്‍ ബീക്കണ്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് വിമാനം കണ്ടെത്താന്‍ വൈകുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Discussion about this post