ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അമര്‍നാഥ് തീര്‍ത്ഥാടന സീസണ്‍ കഴിഞ്ഞ ശേഷമാണ് പ്രഖ്യാപിക്കുകയുള്ളൂവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജൂലൈ ഒന്നിന് തുടങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥയാത്ര 46 ദിവസങ്ങള്‍ക്ക് ശേഷം ആഗസ്റ്റ് 15-നാണ് അവസാനിക്കുന്നത്. ഇതിന് ശേഷമേ തെരഞ്ഞടുപ്പ് പ്രഖ്യാപിക്കുകയുള്ളുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.
ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമുള്ളതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുകയും അമര്‍നാഥ് യാത്ര പൂര്‍ത്തിയാവുകയും ചെയ്താല്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് ജമ്മുകാശ്മീരിലെ പിഡിപി-ബിജെപി സര്‍ക്കാര്‍ നിലംപതിച്ചത്. പിന്നീട് 2018 ഡിസംബര്‍ 19 വരെ സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണമായിരുന്നു നിലനിന്നത്. ഡിസംബര്‍ മുതല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കീഴിലാണ് സംസ്ഥാനം.
Discussion about this post