ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ യുവാക്കള്‍ സൈനികര്‍ക്കെതിരെ കല്ല് എറിഞ്ഞ കേസില്‍ കൂടുതല്‍ നടപടി. അറസ്റ്റിലായ പ്രതികളെ പത്ത് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. വിഘടനവാദി നേതാക്കളായ ഷാബിര്‍ഷാ, അസിയ, മസ്രത്ത്, അന്ദ്രാബി എന്നിവരെയാണ് ചോദ്യം ചെയ്യലിനായി ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തത്.
ഇവര്‍ക്ക് ഭീകരരുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎ സംശയിക്കുന്നത്. ഭീകരര്‍ക്ക് പണം എത്തിച്ച് നല്‍കുന്ന കണ്ണികളായി ഇവര്‍ പ്രവര്‍ത്തിച്ചിരുന്നോ എന്നും എന്‍ഐഎ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ച ഉന്നതതലയോഗത്തില്‍ മന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവര്‍ പങ്കെടുത്തു.
കാശ്മീരിലെ ഭീകരരുമായി ഒരു തരത്തിലുള്ള ചര്‍ച്ചയും വേണ്ടെന്നും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും അമിത്ഷാ മന്ത്രിമാരെ അറിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന അമര്‍നാഥ് തീര്‍ത്ഥ യാത്രയുടെ ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും യോഗത്തില്‍ വിലയിരുത്തി.
Discussion about this post