ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും. മുന്‍ ചീഫ് ജസ്റ്റിസ് ആര്‍എം ലോധയാണ് തട്ടിപ്പിന് ഇരയായത്. ഇദ്ദേഹത്തില്‍ നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ഒരു ലക്ഷം രൂപ കവര്‍ന്നത്. ജസ്റ്റിസ് ലോധയുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ജസ്റ്റിസ് ബിപി സിംഗിന്റെ ഇ മെയില്‍ ഹാക്ക് ചെയ്ത് വ്യാജ സന്ദേശം അയച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.
തന്നെ ഫോണ്‍ വിളിച്ചാല്‍ കിട്ടില്ലെന്നും അടിയന്തരമായി തനിക്ക് ഒരു ലക്ഷം രൂപ വേണമെന്നുമായിരുന്നു ലോധയ്ക്ക് ലഭിച്ച സന്ദേശം. കഴിഞ്ഞ ഏപ്രില്‍ മാസം 19നാണ് സന്ദേശം എത്തിയത്. രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ജസ്റ്റിസ് ബിപി സിംഗിന്റെ ബന്ധുവിന്റെ ചികിത്സാ സഹായത്തിന് എന്ന് പറഞ്ഞാണ് ഇവര്‍ പണം ആവശ്യപ്പെട്ടത്.
ജസ്റ്റിസ് ബിപി സിംഗിന്റെ ഇ മെയിലില്‍ നിന്നും സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സംശയം തോന്നത് കാരണം ലോധ സന്ദേശത്തില്‍ പറഞ്ഞ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുക്കുകയായിരുന്നു. ഇ മെയില്‍ കിട്ടിയ ഉടന്‍ 50,000 രൂപയും അന്ന് വൈകീട്ട് ബാക്കി 50,000 രൂപയും അയച്ചുകൊടുത്തു.
എന്നാല്‍ തന്റെ ഇ മെയില്‍ ആരോ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് മെയ് 30ന് ജസ്റ്റിസ് ബിപി സിംഗിന്റെ മറ്റൊരു സന്ദേശം വന്നപ്പോഴാണ് താന്‍ കബളിക്കപ്പെട്ട വിവരം ജസ്റ്റിസ് ലോധ അറിയുന്നത്. തുടര്‍ന്ന് ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
Discussion about this post