ന്യൂഡല്‍ഹി: വീടിനു മുന്നില്‍ അയല്‍വാസി മൂത്രമൊഴിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ ഗൃഹനാഥന് ദാരുണാന്ത്യം. ഡല്‍ഹിയിലെ ഗോവിന്ദ് പുരി മേഖലയിലാണ് സംഭവം ഉണ്ടായത്. ലിലു എന്നയാളാണ് കൊല്ലപ്പെട്ടത്. തന്റെ വീടിന് മുമ്പില്‍ മൂത്രം ഒഴിച്ചതിന് ലിലു 65 വയസ് പ്രായമുള്ള വൃദ്ധനെ തല്ലിയിരുന്നു. ഇതേ തുടര്‍ന്ന് വൃദ്ധന്റെ മക്കള്‍ ലിലുവിനോട് പകരം ചോദിക്കാന്‍ എത്തി.
തുടര്‍ന്ന് ഇയാളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് സഹോദരന്മാരില് ഒരാള്‍ സിമന്റ് സ്ലാബ് എടുത്ത് ലിലുവിനെ ഇടിക്കുകയായിരുന്നു. ലിലു ബോധരഹിതനാകുന്നതു വരെ ഇവര്‍ ഇടിച്ചു കൊണ്ടേയിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ ലിലുവിനെ എയിംസില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് ചിന്മോയ് ബിസ്വാള്‍ പറഞ്ഞു. പ്രതികളെ ഉടന്‍തന്നെ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം കൊല്ലപ്പെട്ട ലിലു നിരവധി കേസുകളില്‍ പ്രതിയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷണം, പിടിച്ചുപറി കേസുകളില്‍ ഇയാള്‍ കുറ്റക്കാരനാണെന്നും ഡിസിപി പറഞ്ഞു.
Discussion about this post