പൂനെ: ചൂടിന് തടയിടാന്‍ അടുത്തിടെ വാഹനത്തില്‍ യുവതി ചാണകം പൂശിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ ഇതിനു പിന്നാലെ തന്റെ എസ് യുവി കാറില്‍ ചാണകം പൂശിയിരിക്കുകയാണ് പൂനെ സ്വദേശിയായ ഡോക്ടറും. മുംബൈയിലെ ടാറ്റ കാന്‍സര്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ നവനാദ് ദുദ്ഹലാണ് തന്റെ എസ്യുവിയില് ചാണകം പൂശിയിരിക്കുന്നത്. ചൂടിനെ തടയിടാന്‍ തന്നെയാണ് ലക്ഷ്യം.
മൂന്നു കോട്ട് ചാണകം വാഹനത്തില്‍ പൂശിയിട്ടുണ്ടെന്നും ഒരുമാസം ഈ കോട്ടിങ് നില്‍ക്കുമെന്നുമാണ് ഡോക്ടര്‍ പറയുന്നത്. ഇതു കാറിനകത്തെ ചൂട് 5 മുതല്‍ 7 ഡിഗ്രിവരെ കുറയ്ക്കുമെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്. കൂടാതെ ചാണകം പൂശുന്നതുകൊണ്ട് വാഹനത്തിന്റെ നിറത്തിന് ഒരുകോട്ടവും സംഭവിക്കില്ലെന്നും ആദ്യം കുറച്ചു സമയത്തേയ്ക്ക് മാത്രമേ ദുര്ഗന്ധമുണ്ടാകൂവെന്നും ഡോക്ടര്‍ വെളിപ്പെടുത്തി.
എസിയുടെ ഉപയോഗം കുറച്ച് പ്രകൃതിക്ക് കൂടുതല്‍ കോട്ടമുണ്ടാക്കാതെ വാഹനം തണുപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറയുന്നു. അടുത്തതായി ഗോമൂത്രത്തില്‍ നിന്ന് കാന്‍സറിന്റെ മരുന്നുണ്ടാക്കുന്ന പഠനത്തിലാണെന്നും ഡോക്ടര്‍ നവനാദ് പറയുന്നു. മണ്‍വീടുകളില്‍ ചൂടു കുറയ്ക്കാനായി ചാണകം ഉപയോഗിക്കുന്നുണ്ട്. അതേ ആശയം തന്നെയാണ് തന്റെ കാറിലും പ്രയോഗിച്ചതെന്ന് ഡോക്ടര്‍ തുറന്ന് പറയുന്നു.
Discussion about this post