ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ സുഷിരം കണ്ടെത്തി. ഡല്‍ഹിയില്‍ നിന്നും സാന്‍ ഫ്രാന്‍സിസ്കോയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ വാതിലിലാണ് സുഷിരം കണ്ടെത്തിയത്. 225 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
എഐ 183 എന്ന് പേരുള്ള ബോയിംഗ് ബി 777 വിമാനം സാന്‍ ഫ്രാന്‍സിസ്കോയില്‍ നിലത്തിറങ്ങിയ ശേഷമാണ് പ്രവേശന വാതിലില്‍ സുഷിരം കണ്ടെത്തിയത്. വിമാനം വിശധമായി പരിശോധനയ്ക്ക ഡോക്കിലേക്ക് മാറ്റി. അതേസമയം ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രയാണ് ഡല്‍ഹി മുതല്‍ സാന്‍ ഫ്രാന്‍സിസ്കോ വരെയെന്ന് കണക്കാക്കുന്നത്.
വിമാനത്തിലുണ്ടാ സുരക്ഷാ വീഴ്ച സംബന്ധിച്ച് വിമാനത്തിലെ ജീവനക്കാരനെ ചോദ്യം ചെയ്തുവരുകയാണ്. അതേസമയം സുരക്ഷാ വീഴ്ച്ച സംഭവിച്ചതിന്റെ കാരണം കണ്ടെത്താന്‍ എയര്‍ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post