ന്യൂഡല്‍ഹി: ലോക സൈക്കിള്‍ ദിനത്തില്‍ ചുമതലയേറ്റെടുക്കാന്‍ സൈക്കിളിലെത്തി കേന്ദ്ര മന്ത്രി ഹര്ഷവര്ധന്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ചുമതലയേറ്റെടുക്കാനെത്തിയ ആരോഗ്യ, കുടുംബക്ഷേമ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി ഹര്‍ഷവര്‍ധനാണ് സൈക്കിളിലെത്തിയത്.
ഫോര്‍മല്‍ വേഷം ധരിച്ചാണ് മന്ത്രി എത്തിയത്. സൈക്കിളിംഗ് തന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദമാണെന്നും അദ്ദേഹം പറയുന്നു. സംഭവത്തിന്റെ ചിത്രങ്ങളും ഹര്ഷവര്ധന് ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. തന്നെ വിശ്വസിച്ച് ചുമതല ഏല്‍പ്പിച്ച നരേന്ദ്ര മോഡിക്ക് നന്ദി പറയുന്നെന്നും മന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.
‘ഇന്ന് മുതല്‍ ഞാന്‍ ആരോഗ്യ, കുടംബക്ഷേമ വകുപ്പുകളുടെ ചുമതല ഏറ്റെടുക്കുകയാണ്. എന്നെ വിശ്വസിച്ച നരേന്ദ്ര മോഡിയോട് നന്ദി പറയുന്നു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിനാണ് മോഡി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. എന്നില്‍ നിക്ഷിപ്തമായ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും ഹര്ഷവര്ധന് ട്വിറ്ററില്‍ കുറിച്ചു.
GreenGoodDeed_237#Cycling is a simple,affordable, reliable,clean & environmentally sustainable means of transport.#UNGA has declared June 3 as #WorldBicycleDay to underline contribution of cycling to sustainable development goals. It’s my fav sport too 2 #BeatAirPollution @UN pic.twitter.com/eVYcRJLBva
— Dr Harsh Vardhan (@drharshvardhan) June 3, 2019
Discussion about this post