ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന റോബര്‍ട്ട് വദ്രക്ക് വിദേശയാത്രക്ക് അനുമതി. അമേരിക്കയിലും നെതര്‍ലന്റിലും പോകാനാണ് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയത്.
ആറ് ആഴ്ചയാണ് യാത്രക്കായി കോടതി അനുവദിച്ചത്. ലണ്ടനില്‍ പോകാന്‍ അനുവദിക്കരുത് എന്ന നിലപാടില്‍ എന്‍ഫോഴ്സമെന്റ് ഡയറക്റ്ററേറ്റ് ഉറച്ചു നിന്നതോടെ പകരം യുഎസ്എയിലും നെതര്‍ലന്‍ഡ്സിലും പോകാന്‍ അനുവദിക്കണം എന്ന് വദ്രയുടെ അഭിഭാഷകന് ആവശ്യപ്പെടുകയായിരുന്നു. ഡല്‍ഹി റോസ് എവന്യു പ്രത്യേക സിബിഐ കോടതിയാണ് വദ്രക്കു വിദേശ യാത്ര അനുമതി നല്‍കിയത്.
ലണ്ടനില്‍ ചികിത്സയ്ക്ക് പോകാനായി പാസ്പോര്‍ട്ട് വിട്ടുനല്‍കണം എന്നാവശ്യപ്പെട്ടാണ് വദ്ര കോടതിയെ സമീപിച്ചത്. എന്‍ഫോഴ്സമെന്റ് ഡയറക്റ്ററേറ്റായിരുന്നു വദ്രയുടെ പാസ്പോര്‍ട്ട് തടഞ്ഞുവച്ചത്.
റോബര്‍ട്ട് വദ്ര നല്കിയ ഹര്‍ജി ഡല്‍ഹി കോടതി നേരത്തെ വിധി പറയാന്‍ മാറ്റി വച്ചിരുന്നു. വന്‍കുടലില്‍ ട്യൂമറിന് ചികിത്സക്കായി ലണ്ടനില്‍ പോകാന്‍ അനുവദിക്കണം എന്നായിരുന്നു വദ്രയുടെ ആവശ്യം. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് ഇതിനെ എതിര്‍ത്തിരുന്നു. ഇന്ത്യയില്‍ ഇതിന് മികച്ച ചികില്‍സ ലഭ്യമാണെന്നും വിദേശത്ത് പോകേണ്ട ആവശ്യമില്ലെന്നും എന്‍ഫോഴ്സ്മെന്റ് വാദിച്ചിരുന്നു.
Discussion about this post