ന്യൂഡല്‍ഹി: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ നടന്ന സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അക്രമികള്‍ ഇന്ത്യയില്‍ പ്രവേശിച്ചിരുന്നില്ല. രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോര്‍ട്ട് പുറത്ത്‌വിട്ടത്. അക്രമികളായ സഹ്‌റാന്‍ ഹാഷിമും അനുയായികളും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തി എന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു .
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ ഇമിഗ്രേഷന്‍ റെക്കോര്‍ഡുകളടക്കം സൂക്ഷമ പരിശോധന നടത്തിയപ്പോള്‍ ഹാഷിമും ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയവരും ഇവിടെ എത്തിയതായി തെളിവുകള്‍ ഇല്ലെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.
ദക്ഷിണേന്ത്യയില്‍ നാഷണല്‍ ജമാഅത്ത് തൗഹീദിന്റ കണ്ണികള്‍ പ്രവര്‍ത്തിച്ചതിന് പോലീസിനോ മറ്റു അന്വേഷണ ഏജന്‍സികള്‍ക്കോ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു .
അതേസമയം സ്‌ഫോടനത്തിന് മുമ്പ് ഹാഷിം മാലദ്വീപില്‍ സന്ദര്‍ശനം നടത്തിയതായി ശ്രീലങ്കന്‍ അന്വേഷണ സംഘത്തിന് സൂചന ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോ നഗരത്തിലെ പ്രധാന പഞ്ചനക്ഷത്ര ഹോട്ടലുകളായ ഷാഗ്രി ലാ കൊളംബോ, കിംഗ്‌സ്ബ്യുറി ഹോട്ടല്‍, സിനിമോണ്‍ ഗ്രാന്‍ഡ് കൊളംബോ എന്നീ സ്ഥലങ്ങളിലാണ് സ്‌ഫോടനമുണ്ടായത്.
Discussion about this post