ഹൈദരാബാദ്: തെലങ്കാനയില്‍ വിവിധയിടങ്ങളില്‍ നിന്ന് സംയുക്തനീക്കങ്ങളിലൂടെ പോലീസ് പിടിച്ചെടുത്ത് ഏഴരക്കോടി രൂപ. തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിന് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വിതരണത്തിന് കരുതിയ പണമാണ് പിടിച്ചെടുത്തത് എന്നാണ് സൂചന.
നാലു ഹവാല ഇടപാടുകാരെയും പണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ചതാണ് ഈ തുകയെന്ന് പോലീസ് അറിയിച്ചു. പ്രാദേശിക രാഷ്ട്രീയനേതാക്കളുടെ പക്കലെത്തിക്കാനുള്ളതായിരുന്നു പണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ തുടര്‍ച്ചയായി വരും ദിവസങ്ങളില്‍ വാഹനങ്ങളിലും ലോഡ്ജുകളിലും പരിശോധന വ്യാപിപിക്കുമെന്ന് പോലീസ് കമ്മീഷണര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് തികച്ചും അഴിമതി രഹിതമായി നടത്തുന്നതിനായിരിക്കും ഇത്തരം നടപടികളെന്ന് പോലീസ് പറഞ്ഞു.
നവംബര്‍ അഞ്ചു വരെ സംസ്ഥാനത്തെ പോലീസ്, നികുതിവകുപ്പുകള്‍ കണക്കില്‍ പെടാത്ത 56.48 കോടി രൂപ പിടിച്ചെടുത്തിരുന്നു. തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് ഡിസംബര്‍ ഏഴിനാണ് .
Discussion about this post