ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് മെട്രോയിലും ബസിലും സൗജന്യയാത്ര അനുവദിച്ച് ആംആദ്മി സര്‍ക്കാര്‍. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ബസുകളിലും, ക്ലസ്റ്റര്‍ ബസുകളിലും, മെട്രോ ട്രെയിനിലും് സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചുവെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കി.
സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകര്‍ഷിക്കാനും, സുരക്ഷിത യാത്ര നല്‍കാനും ഇത് സഹായകമാകുമെന്നും അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സ്ത്രീകള്‍ക്ക് സൗജന്യയാത്ര സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ മത്സരിച്ച എല്ലാ സീറ്റിലും ആം ആദ്മി പാര്‍ട്ടി തോറ്റിരുന്നു. ഇതിന് പുറമെ രാജ്യമൊട്ടാകെ മത്സരിച്ച 40 സീറ്റുകളില്‍ ആകെ ഒരിടത്താണ് അവര്‍ക്ക് വിജയിക്കാനായത്. അടുത്ത വര്‍ഷം അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡല്‍ഹിയില്‍ തിരിച്ചടി നേരിട്ടേക്കുമെന്ന ഭീതി ആംആദ്മി കേന്ദ്രങ്ങളിലുണ്ട്. അത് മുന്നില്‍ കണ്ടാണ് സൗജന്യ യാത്ര ആംആദ്മി വാഗ്ദാനം ചെയ്യുന്നത്.