ഇന്ന് തെങ്ങ് കയറാന്‍ പലപ്പോഴും ആളെ കിട്ടാറില്ല. അങ്ങനെ ഉള്ളവര്‍ തന്നെ മെഷീന്‍ പോലുള്ള യന്ത്രങ്ങളെയാണ് ആശ്രയിക്കുന്നത്. കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് ഇത്. ആദ്യ കാലങ്ങളില്‍ 100 തെങ്ങ് പറമ്പില്‍ ഉണ്ടെങ്കില്‍ ഏഴോ എട്ടോ തെങ്ങുകയറ്റാക്കാരെ വിളിക്കും. എന്നാല്‍ ഇന്ന് യന്ത്രങ്ങളുടെ കടന്നു വരവോടെ 1000 തെങ്ങ് ഉണ്ടെങ്കിലും ഒരാള്‍ മാത്രം മതിയാകും.
ഇന്ന് അതിനെ പോലും കടത്തി വെട്ടുന്ന യന്ത്രം രംഗത്ത് ഇറക്കിയിരിക്കുകയാണ് ഒരു കര്‍ഷകന്‍. തെങ്ങില്‍ കയറാന്‍ ഒരു മിനി ബൈക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. ബഡേ ഛോട്ടേ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ആദ്യം വിഡിയോ പ്രത്യക്ഷപ്പെട്ടത്. സ്ഥലം ഏതാണെന്നോ എവിടെയുള്ള കര്‍ഷകനാണെന്നോ വ്യക്തമല്ല.
”ഒരു ബൈക്ക് റേസര്‍ ആകേണ്ടതായിരുന്നു, മാതാപിതാക്കളില്‍ നിന്നുള്ള സമ്മര്‍ദം മൂലം തെങ്ങുകയറ്റക്കാരനായി” എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ്. ആക്‌സിലേറ്റര്‍ അമര്‍ത്തിയാല്‍ മിനിബൈക്ക് ഒറ്റയടിക്ക് തെങ്ങിനു മുകളിലെത്തും. തെങ്ങുകയറ്റക്കാരന് ഇരിക്കാന്‍ പ്രത്യേക സീറ്റുമുണ്ട്. എളുപ്പം തേങ്ങ പറിച്ചിട്ട് തിരിച്ചിറങ്ങാം. നിരവധി പേരാണ് വിഡിയോ ഷെയര്‍ ചെയ്യുന്നത്.
When you want to be a bike racer but become a farmer due to parental pressure. pic.twitter.com/OxkPKleoRa
— Bade Chote (@badechote) June 2, 2019