കുടിവെള്ളക്ഷാമം പറയാനെത്തിയ യുവതിയെ ബിജെപി എംഎല്‍എ നിലത്തിട്ട് ചവിട്ടി.! വീഡിയോ വൈറല്‍

അഹമ്മദാബാദ്: ബിജെപി എംഎല്‍എമാരുടെ കാട്ടാളത്തം നിറഞ്ഞ പ്രവൃത്തി നിരവധി കേട്ടതാണ്. ഇപ്പോള്‍ ഇതാ വീണ്ടും ബിജെപി എംഎല്‍എ സ്ത്രീയോട് കാണിച്ച നെറിക്കെട്ട പ്രവൃത്തിയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. കുടിവെള്ള ക്ഷാമ പ്രശ്നം അറിയിക്കാനെത്തിയ സ്ത്രീയെ ഗുജറാത്തിലെ നരോദ എംഎല്‍എ ബല്‍റാം താവനി റോഡിലിട്ട് ചവിട്ടി. മറ്റു സ്ത്രീകള്‍ക്കൊപ്പം എംഎല്‍എയെ പ്രതിഷേധം അറിയിക്കാനെത്തിയ യുവതിയെ നിലത്ത് വെച്ച് എംഎല്‍എയുടെ ആളുകള്‍ അടിയ്ക്കുന്നതിനിടെ താവനി വന്ന് ചവിട്ടുകയായിരുന്നു.

എന്നാല്‍ സംഭവം വിവാദമായതോടെ എംഎല്‍എ ആദ്യം മാപ്പ് പറഞ്ഞെങ്കിലും അക്രമിക്കപ്പെട്ടപ്പോള്‍ സ്വയം രക്ഷയ്ക്കായാണ് യുവതിയെ ചവിട്ടിയതെന്ന് പിന്നീട് ന്യായീകരിച്ചു. എന്നാല്‍ നിലത്ത് കിടക്കുന്ന യുവതിയെ ബല്‍റാം താവനി വന്ന് ചവിട്ടുന്നത് വ്യക്തമാണ്. എംഎല്‍എയുടെ ആളുകള്‍ തന്നെ ഹോക്കി സ്റ്റിക്കടക്കം ഉപയോഗിച്ച് മര്‍ദ്ദിച്ചതായി യുവതി പറഞ്ഞു. ഇവര്‍ എന്‍സിപി വാര്‍ഡ് നേതാവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version