മുംബൈ: ശരീരത്തിന് ദോഷകരമാണ് എന്ന് അറിയാം,പലപ്പോഴും ഉപേക്ഷിക്കാന്‍ ശ്രമിച്ചതാണ്,എന്നാലും…ജങ്ക് ഫുഡുകളോട് പ്രിയമുള്ള ബഹുഭൂരിപക്ഷം ആളുകളോട് ചോദിച്ചാലും കിട്ടുന്ന മറുപടി. എത്ര ഉപേക്ഷിക്കാന്‍ ശ്രമിച്ചാലും ജങ്ക് ഫുഡുകളുടെ രുചികൂട്ടുകള്‍ നാവില്‍ തീര്‍ത്ത രസമുകുളങ്ങള്‍ വീണ്ടും അവയുടെ അടുക്കലേക്ക് തന്നെ എത്തിക്കുന്നു എന്നതാണ് വാസ്തവം ഇപ്പോഴിതാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജങ്ക് ഫുഡിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മഹാരാഷ്ട്ര സര്‍ക്കാര്‍ ആണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അമിതമായ തോതില്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിയന്ത്രിക്കണമെന്ന നിര്‍ദ്ദേശമാണ് വിദ്യാലയങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ശരിയായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ജങ്ക് ഫുഡിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Discussion about this post