ചെന്നൈ: ടിക് ടോകിന് അടിമയായ ഭാര്യയെ ഭര്‍ത്താവ് കുത്തികൊന്നു. കുറച്ച് ദിവസം മുമ്പ് ടിക് ടോകിന്റെ പേരില്‍ ദമ്പതികള്‍ വഴക്കിട്ട് യുവതി സ്വന്തം വീട്ടില്‍ ആയിരുന്നു കഴിഞ്ഞിരുന്നത്. കോയമ്പത്തൂരില്‍ വെച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി കൊല്ലപ്പെട്ടത്.
നന്ദിനി എന്ന് 28 വയസുകാരിയാണ് കൊല്ലപ്പെട്ടത്. യുവതി സ്ഥിരമായി ടിക് ടോക് ചെയുകയും അത് സുഹൃത്തുക്കളുമായി പങ്കിടാറുമുണ്ട്. ഇത് ഭര്‍ത്താവ് കനകരാജില്‍ വിദ്വേഷം ഉണ്ടാക്കി. തുടര്‍ന്ന് യുവതി അറ്റന്‍ഡറായി ജോലി ചെയുന്ന സ്വകാര്യ കോളേജിലെത്തി ഇയാള്‍ വകവരുത്തുകയായിരുന്നു.
കോളേജില്‍ എത്തുന്നതിന് മുന്‍പ് നന്ദിനിയെ പലതവണ കനകരാജ് ഫോണില്‍ വിളിച്ചെങ്കിലും, ഫോണ്‍ തിരക്കിലായതും ഇയാളെ പ്രകോപിപ്പിച്ചു. കനകരാജ് കൃത്യം ചെയ്യുമ്പോള്‍ മദ്യപിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്. കയ്യില്‍ കത്തി കരുതിയാണ് ഇയാള്‍ നന്ദിനിയുടെ ജോലിസ്ഥലത്ത് എത്തിയത് എന്ന് പോലീസ് പറയുന്നു. ഈ കത്തി പോലീസ് പിന്നീട് കണ്ടെത്തി.
നന്ദിനിക്ക് കുത്തേറ്റയുടന്‍ സഹപ്രവര്‍ത്തകര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കനകരാജിനെ രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്.
ചൈനീസ് ഇന്റെര്‍നെറ്റ് സര്‍വ്വീസസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റേതാണ് യുവാക്കളുടെ ഇടയില്‍ പടര്‍ന്നു കയറിയ ടിക് ടോക് ആപ്പ്. 2016 സെപ്റ്റംബറില്‍ ഡൗയിന്‍ എന്ന പേരിലാണ് ടിക് ടോക്കിന്റെ ജനനം. ചൈനക്ക് പുറത്തേക്കുള്ള പടയോട്ടത്തിനായി പേര് മാറി ടിക് ടോക്കായി.
ഇന്ത്യയില്‍ കുറച്ച് മാസം മുമ്പ് ടിക് ടോക് നിരോധിച്ചിരുന്നെങ്കിലും പിന്നീട് തിരിച്ച് വരുകയായിരുന്നു.
ടിക് ടോക് വഴി ലൈംഗീക ചൂഷണം നടക്കുന്നുവെന്നും ,കൊച്ചു കുട്ടികളിലേക്ക് വരെ അഡള്‍ട്ട് കണ്ടന്റ് എത്തുന്നുവെന്നും ഇത് തടയാന്‍ പോലും ആപ്പില്‍ മാര്‍ഗമില്ലെന്ന തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ആപ്പ് നിരോധിച്ചത്. എന്നാല്‍ പിന്നീട് ടിക് ടോക് തിരിച്ച് വരുകയായിരുന്നു.
Discussion about this post