മുംബൈ: മഹാത്മാ ഗാന്ധിയെ അപമാനിച്ചും, ഘാതകനായ ഗോഡ്സെക്ക് നന്ദിയറിയിച്ചും ട്വീറ്റ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥക്ക് എതിരെ വിമര്‍ശനവുമായി എന്‍സിപി രംഗത്ത്. രാഷ്ട്ര പിതാവിനെ അപമാനിച്ച ഉദ്യോഗസ്ഥയെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് എന്‍സിപി നേതാവ് ജിതേന്ദ്ര അവാദ് ആവശ്യപ്പെട്ടു.
കറന്‍സി നോട്ടില്‍ നിന്നും ഗാന്ധിജിയുടെ ചിത്രം മാറ്റണമെന്നും, നിരത്തുകള്‍ക്ക് ഗാന്ധിയുടെ പേര് നല്‍കിയത് നീക്കം ചെയ്യണമെന്നും, ഗാന്ധിയുടെ പേര് നല്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേര് മാറ്റണമെന്നുമാണ് മഹാരാഷ്ട്ര കേഡര്‍ ഉദ്യോഗസ്ഥ നിതി ചൗധരി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്.
മെയ് 17ന് പോസ്റ്റ് ചെയ്ത ട്വീറ്റ് വിവാദമായതോടെ വിശദീകരണവുമായി നിതി ചൗധരി രംഗത്തെത്തി. ട്വീറ്റ് ഡിലീറ്റ് ചെയ്തെന്നും ഗാന്ധിജിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും നിതി വ്യക്തമാക്കി. തന്റെ ട്വീറ്റ് ആളുകള്‍ തെറ്റിദ്ധരിക്കുകയായിരുന്നെന്ന് നിതി മറ്റൊരു ട്വീറ്റ് ഇടുകയും ചെയ്തു.
Discussion about this post