ലഖ്നൗ: മന്ത്രിസഭാ യോഗത്തിലും ഔദ്യോഗിക മീറ്റിങ്ങുകളിലും മൊബൈല്‍ ഫോണ്‍ വിലക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിര്‍ണായക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മന്ത്രിമാര്‍ ഫോണില്‍ വാട്സാപ്പ് നോക്കിയിരിക്കുന്ന സാഹചര്യത്തെ തുടര്‍ന്നാണ് തീരുമാനം.
മീറ്റിംഗിനെത്തുന്ന മന്ത്രിമാരുടെ ഫോണുകള്‍ സൂക്ഷിക്കാന്‍ പ്രത്യേകം സൗകര്യമൊരുക്കും. ഫോണുടമകള്‍ക്ക് ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തും. ഹാക്കിങ്ങും ചാരവൃത്തിയും ഒഴിവാക്കുന്നതിനും മൊബൈല്‍ ഫോണ്‍ വിലക്കുന്നതിലൂടെ സഹായകമാകും.
Discussion about this post