ന്യൂഡല്‍ഹി: തന്റെ മകന് കോണ്‍ഗ്രസിന്റെ നല്ല പ്രവൃത്തികള്‍ക്ക് വേണ്ടിയും പാര്‍ട്ടിയുടെ വികസനത്തിന് വേണ്ടിയും ദിനരാത്രം പണിയെടുത്തിരുന്നതായി യുപിഎ അധ്യക്ഷയും രാഹുല്‍ഗാന്ധിയുടെ അമ്മയുമായ സോണിയാ ഗാന്ധി വ്യക്തമാക്കി. മോഡി സര്‍ക്കാരിനെതിരെ പാര്‍ട്ടിയെ പേടിയില്ലാതെ രാഹുല്‍ നയിച്ചുവെന്നും സോണിയ പറഞ്ഞു.
കര്‍ഷകര്‍ക്കെതിരായ അനീതി ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസിനായത് രാഹുലിന്റെ നേതൃപാടവും കൊണ്ടാണെന്നും സോണിയ പറഞ്ഞു. സ്ത്രീകള്‍, യുവാക്കള്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ രാഹുലിനായി.
പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിച്ചത് രാഹുലാണെന്നും ഇതുവഴി ഛത്തീസ്ഗഢ്, രാജസ്ഥാന്, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയത്തിലെത്തിക്കാനും കഴിഞ്ഞെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്ത ശേഷം എംപിമാരോട് സംസാരിക്കുകയായിരുന്നു സോണിയ.
Discussion about this post