ന്യൂഡല്‍ഹി: നമുക്ക് ഇപ്പോഴും 52 എംപിമാരുണ്ടെന്നും ഓരോ ദിവസവും നാം പാര്‍ലമെന്റില്‍ ബിജെപിക്ക് എതിരായി പോരാടുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയാണ് രാഹുലിന്റെ പരാമര്‍ശം. പാര്‍ട്ടി സ്വയം ഉയര്ത്തെണീക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഈ രാജ്യത്തെ ഓരോ പൗരനും വേണ്ടിയാണ് നമ്മള് പോരാടുന്നത്. ഭീരുത്വത്തിനും വെറുപ്പിനുമെതിരെയാണ് നമ്മുടെ പോരാട്ടം. രാഹുല്‍ പറയുന്നു. പഴയമുഖങ്ങള്‍ ഇവിടെ ഉണ്ട് എന്നതിനാലും അവര്‍ ആശയപരമായി നമ്മോടൊപ്പമാണെന്നതും തന്നെ സന്തോഷിപ്പിക്കുന്നതായും രാഹുല്‍ യോഗത്തില്‍ വ്യക്തമാക്കി. ഭരണഘടനയെ സംരക്ഷിക്കാന്‍ വേണ്ടിയാകണം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പോരാട്ടമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ശനിയാഴ്ച രാവിലെ ചേര്‍ന്ന യോഗം പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയ ഗാന്ധിയെ പ്രഖ്യാപിച്ചിരുന്നു. സോണിയാ ഗാന്ധിയെ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ നിര്‍ദേശ പ്രകാരമാണ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് രാഹുലിന്റെ ഈ നിലപാട് പ്രഖ്യാപനം.
Discussion about this post