കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടിഅധ്യക്ഷയായി സോണിയാഗാന്ധിയെ തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടിഅധ്യക്ഷയായി സോണിയാഗാന്ധിയെ തെരഞ്ഞെടുത്തു. ലോക്‌സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം . മന്‍മോഹന്‍സിങിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് സോണിയയെ തെരഞ്ഞെടുത്തത്. വോട്ടര്‍മാര്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കണണമെന്ന് സോണിയാഗാന്ധി എംപിമാരോട് ആവശ്യപ്പെട്ടു. വോട്ടര്‍മാര്‍ക്ക് അവര്‍ നന്ദി പറഞ്ഞു. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന്റെ 52 എംപിമാര്‍ ധാരാളമാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ നിര്‍ണായകമാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം. അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് സജീവമാക്കുന്നുണ്ട്. രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കിലും രാഷ്ട്രീയ നീക്കങ്ങളില്‍ രാഹുല്‍ ഗാന്ധി സജീവമാണ്.

Exit mobile version