ന്യൂഡല്‍ഹി: കഴിഞ്ഞ തവണ മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിന് ഒരു സ്വപ്നപദ്ധതി ഉണ്ടായിരുന്നു. അതായിരുന്നു സ്വച്ഛ് ഭാരത്. എന്നാല്‍ രണ്ടാം തവണയും അധികാരത്തില്‍ കയറുമ്പോള്‍ പുതിയ പദ്ധതിയായണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം എത്തിക്കുക. 2024ഓടെ ഈ വാഗ്ദാനം നിറവേറ്റുമെന്ന് ജലശക്തി മന്ത്രി ഗേജന്ദ്ര സിങ് ശെഖാവത്തിന്റെ നേതൃത്വത്തില്‍ ഉടന്‍ ആരംഭിക്കും.
ജലവിഭവ വകുപ്പ്, നദീ വികസനം, ഗംഗ പുനരുജ്ജീവനം, കുടിവെള്ളം എന്നീ വകുപ്പുകള്‍ സംയോജിപ്പിച്ചാണ് ജലശക്തി എന്ന പുതിയ വകുപ്പ് രൂപീകരിച്ചിരിക്കുന്നത്. ജല്‍ജീവന്‍ മിഷന്റെ ഭാഗമായി നല് സെ ജല്‍ എന്നപേരിലുള്ള പദ്ധതിയിലൂടെ രാജ്യത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പൈപ്പ് വഴി കുടിവെള്ളമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് കാലത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ഈ പദ്ധതി.
കുടിവെള്ള പ്രശ്നം അടിസ്ഥാന വിഷയങ്ങളിലൊന്നായി പരിഗണിച്ച് പരിഹാരം കാണാന്‍ പ്രത്യേക മന്ത്രാലയം നിലവില്‍ വരുന്നത് സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ പക്ഷം. ജലസംരക്ഷണം, സാങ്കേതിക വിദ്യകളുടെ കൈമാറ്റം എന്നീ വിഷയങ്ങളില്‍ ഇസ്രയേല്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ചകള്‍ നടന്നുവരുകയാണും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post