മുംബൈ: ഇഡ്ഡലിക്ക് ചട്നി ഉണ്ടാക്കാന്‍ കട ഉടമ കക്കൂസില്‍ നിന്ന് വെള്ളം എടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
മുംബൈയിലെ ബോറിവാലി റെയില്‍വേ സ്റ്റേഷനിലെ കക്കൂസില്‍നിന്നാണ് ഭക്ഷണം പാകം ചെയ്യാനായി വെള്ളം ശേഖരിച്ചത്. 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സുരക്ഷാ വിഭാഗം ജാഗ്രതാ നിര്‍ദേശം നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥന്‍ ശൈലേഷ് അഥാവ് പറഞ്ഞു. കട ഉടമയെ പിടികൂടിയാല്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദേഹം വ്യക്തമാക്കി. അതേസമയം വീഡിയോ ചിത്രീകരിച്ച സമയവും സാഹചര്യവും അറിയാതെ നടപടികളിലേക്ക് കടക്കാനാവില്ലെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
യാത്ര ചെയുമ്പോള്‍ പുറത്തു നിന്നുള്ള ഭക്ഷണമാണ് നമ്മളൊക്കെ ആശ്രയിക്കാറുള്ളത്. ഇപ്പോഴും പല സ്ഥലങ്ങളിലും ലൈസന്‍സില്ലാതെ ഭക്ഷണം വില്‍ക്കുന്നവര്‍ ഉണ്ട്. പഴകിയ ഭക്ഷണവും കടകളില്‍ നിന്ന് എകസൈസ് സംഘം പിടികൂടാറുണ്ട്. പണക്കൊഴുപ്പില്‍ മയങ്ങി മനുഷ്യ ഇറച്ചിപോലും വിറ്റ വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. സ്വന്തം ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണം കഴിക്കാതെ വേറെ നിവൃത്തിയില്ല. എന്നാല്‍ ദൂരസ്ഥലങ്ങളില്‍ യാത്ര പോവുമ്പോള്‍ ഇത്തരത്തിലുള്ള വൃത്തിഹീനമായ ഭക്ഷണം പുറത്തു നിന്നും വാങ്ങുന്നതിന് പകരം കൈയ്യില്‍ കരുതുന്നതാവും ഉത്തമം.