വാഷിങ്ടണ്‍: ഇന്ത്യയുടെ വ്യാപാര മേഖലയ്ക്ക് വന്‍ തിരിച്ചടിയായി അമേരിക്കയുടെ പുതിയ തീരുമാനം. അമേരിക്ക തങ്ങളുടെ വ്യാപാര സൗഹൃദപട്ടികയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കി.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യത്തില്‍ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ഈ തീരുമാനം ജൂണ്‍ 5 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ട്രംപ് അറിയിച്ചത്. ഇന്ത്യയുടെ ഗുണഭോക്തൃവികസ്വര രാജ്യപദവിയാണ് ഒഴിവാക്കിയത്. മോഡിയുടെ രണ്ടാം വരവ് പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ തീരുമാനം. എന്നാല്‍ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത് ഇന്ത്യയുടെ വ്യാപാരമേഖലയാണ്.
കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഇന്ത്യയെ ഒഴിവാക്കുമെന്ന സൂചനകള്‍ അമേരിക്ക നല്‍കിയിരുന്നു. കരാര്‍ പ്രകാരം 560 കോടി ഡോളറിന്റെ ഇന്ത്യന്‍ കയറ്റുമതി വസ്തുക്കള്‍ക്ക് അമേരിക്ക ചുങ്കം ചുമത്താറില്ലായിരുന്നു. സൗഹൃദ വ്യാപാര കരാര്‍ റദ്ദാക്കുന്നതോടെ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുങ്കം ചുമത്തും. ഇതോടെ ഇന്ത്യയില്‍ നിന്നു കയറ്റുമതി ചെയ്യുമ്പോള്‍ ചെലവ് വര്‍ധിക്കും. സ്വാഭാവികമായും വന്‍കിട കമ്പനികള്‍ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകുകയും കയറ്റുമതി കുറയുകയും ചെയ്യും.
Discussion about this post