ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് സമ്മാനവുമായി നേപ്പാള്‍ പ്രധാനമന്ത്രി. മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ് നേപ്പാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ കൂടിയായ കെപി ശര്‍മ്മ ഒലി. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടന്ന നയതന്ത്ര ചര്‍ച്ചയ്ക്കിടയിലായിരുന്നു സഖാവ് പ്രധാനമന്ത്രിക്ക് രുദ്രാക്ഷ മാല സമ്മാനമായി നല്‍കി.
നയതന്ത്ര കൂടിക്കാഴ്ചയ്ക്ക് ശേഷം കെപി ശര്‍മ്മ ഒലി പ്രധാനമന്ത്രി നരേന്ദ്രമോഡിയെ നേപ്പാളിലേക്ക് ക്ഷണിച്ചു. അതേസമയം മോഡയുടെ സത്യപ്രതിജ്ഞ ചടങ്ങിന് ബിംസ്റ്റെക് രാഷ്ട്രങ്ങളിലെ തലവന്മാര്‍ക്ക് മാത്രമാണ് ക്ഷണം ഉണ്ടായിരുന്നത്. ഇന്ത്യ,മ്യാന്മാര്‍,ശ്രീലങ്ക,തായ്ലന്റ്,നേപ്പാള്‍ ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് ഈ സമിതി.