ന്യൂഡല്‍ഹി: ദീപാവലി കഴിഞ്ഞതോടെ ഡല്‍ഹിയില്‍ വീണ്ടും അന്തരീക്ഷ മലിനീകരണം രൂക്ഷം. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്തരീക്ഷത്തില്‍ പുക നിറഞ്ഞ അവസ്ഥയിലാണ്. ആനന്ദ് വിഹാര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ രാവിലെ മലിനീകരണം ഏറ്റവും ഉയര്‍ന്ന തോതായ 999ല്‍ എത്തി. മോണിറ്ററില്‍ രേഖപ്പെടുത്താവുന്ന ഏറ്റവും ഉയര്‍ന്ന തോതാണിത്.
സുപ്രീം കോടതി വിധി പ്രകാരം ദീപാവലി ആഘോഷങ്ങള്‍ക്കു രാത്രി എട്ട് മണി മുതല്‍ പത്തു മണി വരെ മാത്രമാണ് പടക്കങ്ങള്‍ പൊട്ടിക്കാന്‍ അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി തള്ളുന്ന രീതിയിലായിരുന്നു രാത്രിയില്‍ പടക്കത്തിന്റെ ഉപയോഗം. പല സ്ഥലങ്ങളിലും നിര്‍ദിഷ്ട സമയത്തിനു ശേഷവും പടക്കം പൊട്ടിക്കുന്നതു തുടര്‍ന്നു. ശക്തമായ പോലീസ് പരിശോധനക്കിടയിലും പലയിടത്തും സാധാരണ പടക്കങ്ങളുടെ വില്പന നടന്നു. നേരം പുലരുവോളം നിരോധിച്ച പടക്കങ്ങള്‍ വിവിധ ഭാഗങ്ങളില്‍ പൊട്ടിക്കുന്നുണ്ടായിരുന്നു.
ഉത്തര്‍പ്രദേശിലും ഹരിയാനയിലും ഉയര്‍ന്ന മലിനീകരണ തോതാണിന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. നിയമം ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു.
Discussion about this post