ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത് കാല്‍നടയായും ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചുമാണ് എന്നതിന്റെ പേരില്‍ സോഷ്യല്‍മീഡിയയും മാധ്യമങ്ങളും വാഴ്ത്തിക്കൊണ്ടിരിക്കുകയാണ് കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പ്രതാപ് ചന്ദ്ര സാരംഗിയെ. കുടിലിന് സമാനമായ അദ്ദേഹത്തിന്റേ വീടിന്റെയും ലളിത ജീവിതത്തിന്റേയും പേരില്‍ സോഷ്യല്‍മീഡിയ ആഘോഷിക്കുന്ന സാരംഗി എന്നാല്‍ ഈ കൈയ്യടി അര്‍ഹിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഇരുണ്ട ഭൂതകാലം സ്വന്തമായുള്ള പ്രതാപ് ചന്ദ്ര സാരംഗി അത്ര കയ്യടിയര്ഹിക്കുന്നില്ല.1999 ല്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനേയും അദ്ദേഹത്തിന്റെ രണ്ട് കുഞ്ഞുങ്ങളേയും ബജ്റംഗ് ദള്‍ കൊലപ്പെടുത്തുമ്പോള്‍ ബജ്റംഗ് ദളിന്റെ നേതാവായിരുന്നു പ്രതാപ് ചന്ദ്ര സാരംഗി.
അന്ന് ദാരാ സിങുള്പ്പടെ ബജ്റംഗ് ദള്‍ അംഗങ്ങളായ 12 പേരെ കുറ്റക്കാരായി കണ്ടെത്തുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരുടെ ശിക്ഷ വെട്ടി കുറക്കുകയായിരുന്നു. 2002ല്‍ പാര്‍ലമെന്റ് ആക്രമണത്തെ തുടര്‍ന്ന് സംഘ പരിവാര്‍ നടത്തിയ അക്രമങ്ങളുടെ ഭാഗമായി ഒഡീഷ അസംബ്ലി ആക്രമിക്കുകയും പൊതു മുതല്‍ നശിപ്പിക്കുകയും ചെയ്ത കേസിലും പ്രതാപ് ചന്ദ്ര സാരംഗി പ്രതിയാണ്.
Discussion about this post