ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ പുതിയ തലവനായി അഡ്മിറല്‍ കരംബീര്‍ സിങ് ചുമതലയേറ്റു. നേവിയിലെ 24ാമത് ചീഫ് ആണ് അഡ്മിറല്‍ കരംബീര്‍ സിങ്. സൗത്ത് ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ അഡ്മിറല്‍ സുനില്‍ ലാംബ ബാറ്റണ്‍ കൈമാറി. നാലു പതിറ്റാണ്ടോളം നാവികസേനയില്‍ സേവനം ചെയ്ത അഡ്മിറല്‍ സുനില്‍ ലാംബയുടെ പടിയിറക്കത്തിനും വേദി സാക്ഷിയായി.
1980ല്‍ ഇന്ത്യന്‍ നേവിയുടെ ഭാഗമായ അഡ്മിറല്‍ കരംബീര്‍ സിങ് 1982ല്‍ ഹെലികോപ്ടര്‍ പൈലറ്റ് ലൈസന്‍സ് നേടിയിരുന്നു. ചേതക്, കമോവ ഹെലികോപ്റ്റര്‍ പറത്തി പരിചയവും നേടി. വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജ്, മുംബൈ കോളജ് ഓഫ് നേവല്‍ വാര്‍ഫെയര്‍ എന്നിവിടങ്ങളിലെ ഡയറക്ടിങ് സ്റ്റാഫ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നേവല്‍ എയര്‍ സ്റ്റാഫ് ജോയിന്റ് ഡയറക്ടര്‍, നേവല്‍ എയര്‍ സ്റ്റേഷന് ക്യാപ്റ്റണ് എയര്‍, എയര്കാറ്റ്സ് അംഗം തുടങ്ങി സേനയിലെ ഒട്ടുമിക്ക സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട് അഡ്മിറല്‍ കരംബീര്‍ സിങ്.
Discussion about this post