മുംബൈ: സീനിയര്‍ ഡോക്ടര്‍മാര്‍ ജാതീയമായി അപമാനിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഡോക്ടര്‍ പായലിന്റെ മരണം പുതിയ വഴിത്തിരിവില്‍. കേസ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസിന്റെ ഗൗരവം കണക്കിലെടുത്താണു നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ചയാണ് മുംബൈ സെന്‍ട്രലിലുള്ള നായര്‍ ആശുപത്രിയില്‍ ഇരുപത്തിമൂന്നുകാരിയായ ഡോ പായല്‍ തഡ്വി ജീവനൊടുക്കിയത്. സംഭവത്തെ തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളായ ഡോ ഭക്തി മെഹര്‍, ഡോ അങ്കിത ഖണ്ഡല്വാള്‍, ഡോ ഹേമ അഹൂജ, എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ പായലിനെ ജാതിയുടെ പേരില്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായി സാക്ഷിമൊഴികളും ഉണ്ട്.
പായലിന്റെ കഴുത്തിലും ശരീരത്തിന്റെ മറ്റുപല ഭാഗങ്ങളിലും മുറിവുകളുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്കല്‍ പോലീസ് ശരിയായവിധത്തിലല്ല അന്വേഷണം നടത്തിയതെന്നും ഇതൊരു കൊലപാതകമാണെന്നും ഡോ പായലിന്റെ കുടംബത്തിന്റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. ഇതെല്ലാം കിണക്കിലെടുത്താണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്.
Discussion about this post