ഭോപ്പാല്‍: മധ്യപ്രദേശില്‍ പബ്ജി കളിച്ച 16കാരന് മരിച്ചു. തുടര്‍ച്ചയായി മൂന്ന് മണിക്കര്‍ നേരം ഓണ്‍ലൈനില്‍ പബ്ജി കളിച്ച കുട്ടി ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഫുര്‍ക്കാന്‍ ഖുറേഷി എന്ന ബാലനാണ് മരിച്ചത്. കഴിഞ്ഞ മെയ് 28നായിരുന്നു സംഭവം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ കുട്ടിയുടെ അവസ്ഥ വളരെ ഗുരുതരാവസ്ഥയിലായിരുന്നു. കുട്ടി തുടര്‍ച്ചയായി പബ്ജി കളിക്കുമായിരുന്നു എന്ന് രക്ഷിതാക്കളാണ് ആശുപത്രി അധികൃതരെ അറിയിച്ചു.
തുടര്‍ച്ചയായി പബ്ജി കളിക്കുന്നത് കുട്ടികളുടെ രക്ത സമ്മര്‍ദത്തില്‍ പെട്ടെന്ന് വ്യതിയാനം ഉണ്ടാകാന്‍ കാരണമാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. നേരത്തെ പബ്ജി നിരോധിക്കണമെന്നാവശ്യപ്പെട്ട് 11 വയസ്സുകാരന് കാരന് കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് ഈ ഗെയിം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് മുംബൈ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
Discussion about this post