ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ഉജ്ജ്വല വിജയം നേടിയ മോഡി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. മോഡിക്കു രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ചടങ്ങില്‍ ക്ഷണം ലഭിച്ച വിദേശരാഷ്ട്രത്തലവന്മാര് ഡല്‍ഹിയിലെത്തി. രാഷ്ട്രപതിഭവന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചടങ്ങാണ് ഇന്നു നടക്കുന്നത്. ഡല്‍ഹി പോലീസിലെയും അര്‍ധസൈനിക വിഭാഗങ്ങളിലെയും 10000 ഉദ്യോഗസ്ഥരെയാണു സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുള്ളത്. രണ്ടാമതായി രാജ്നാഥ് സിങ് സത്യപ്രതിജ്ഞ ചെയ്തു. ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവന്മാരാണ് ഇത്തവണ ചടങ്ങില്‍ അതിഥികളാവുന്നത്.
Discussion about this post