സ്വര്‍ണ്ണത്തിലും വെള്ളിയിലും സമ്മാനം; മോഡിയുടെ രണ്ടാം ഊഴത്തില്‍ സന്തോഷിച്ച് ആഭരണവ്യാപാരി

രാജ്കോട്ട്: രണ്ടാം ഊഴത്തിന് തയ്യാറെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമ്മാനങ്ങള്‍ നല്‍കുകയാണ് ഇനങ്ങള്‍. ഇപ്പോള്‍ ഇതാ സ്വര്‍ണ്ണത്തിലും വെള്ളിയിലും മെമെന്റോ തയ്യാറാക്കി നല്‍കിയിരിക്കുകയാണ് സൂറത്തിലെ ആഭരണ വ്യാപാരി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൈവരിച്ച മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഹരീഷ് സഹോലിയ എന്ന വ്യാപാരി മോഡിക്ക് നല്‍കാനായി ഉപഹാരം നിര്‍മ്മിച്ചത്.

മൂന്ന് വ്യത്യസ്ത ആശയങ്ങളുള്ള മെമന്റോകള്‍ ശുദ്ധമായ സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. ഇന്ത്യയെ ഒരു സ്വര്‍ണപക്ഷിയായി ചിത്രീകരിക്കുന്നതാണ് ഇതിലൊന്ന്. ഇന്ത്യയെ സ്വര്‍ണ പക്ഷിയാക്കുക എന്നത് മോഡിജിയുടെ സ്വപ്നമാണെന്നും അതിനാലാണ് ഇത്തരത്തിലൊരു സൃഷ്ടിയെന്നും ഹരീഷ് പറയുന്നു. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഇന്ത്യയുടെ സ്വര്‍ണമാപ്പ് തയ്യാറാക്കി നടുവിലായി മോദി സല്യൂട്ട് ചെയ്ത് നില്‍ക്കുന്നതാണ് ഈ മെമന്റോ. ഭാരത് മാതാ കി ജയ് എന്ന് ഇതില്‍ കൊത്തിവച്ചിട്ടുണ്ട്.

മോഡിവീണ്ടും അധികാരത്തില്‍ വരുമെന്ന് ഉറപ്പായിരുന്നെന്നും സഹോലിയ പറഞ്ഞു അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ ഇവ നിര്‍മ്മിച്ചു തുടങ്ങിയിരുന്നെന്നും വ്യാപാരി പറള
ഞ്ഞു. മോഡിയുമായി കൂടിക്കാഴ്ച്ചയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അനുമതി ലഭിച്ചാലുടന്‍ തന്നെ ഉപഹാരങ്ങള്‍ കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version