മീററ്റ്: ഇന്ത്യന്‍ കറന്‍സിയില്‍ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ചിത്രത്തിന് പകരം ഹിന്ദുമഹാസഭാ സ്ഥാപകന്‍ വിനായക് സവര്‍ക്കറുടെ ചിത്രം വേണമെന്ന ആവശ്യവുമായി ഹിന്ദുസഭ രംഗത്ത്. സവര്‍ക്കറുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ഹിന്ദുമഹാസഭ നേതാക്കള്‍ പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
സംഘടനയുടെ ഉപാധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മ്മ, സംസ്ഥാന വക്താവ് അഭിഷേക് അഗര്‍വാള്‍ എന്നിവരാണ് ആവശ്യം ഉന്നയിച്ചത്. കറന്‍സിയില്‍ ഗാന്ധിജിയുടെ ചിത്രത്തിന് പകരം സവര്‍ക്കറുടെ ചിത്രം വെയ്ക്കണമെന്ന ആവശ്യത്തിന് പുറമെ സവര്‍ക്കര്‍ക്ക് ഭാരതരത്ന കൊടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അത് അദ്ദേഹത്തിന് നല്‍കുന്ന ആദരവായിരിക്കുമെന്നാണ് ഹിന്ദുമഹാസഭാ നേതാക്കളുടെ അഭിപ്രായം.