മാതാപിതാക്കളുടെ വിവാഹവാര്‍ഷികദിനത്തില്‍ ഞെട്ടിപ്പിക്കുന്ന സര്‍പ്രൈസ് നല്കി ഒരു മകന്. വിവാഹ വാര്‍ഷിക ദിനത്തില്‍ അച്ഛനും അമ്മക്കും പുതിയ ടാറ്റ ഹാരിയറാണ് മകന് സമ്മാനിച്ചിരിക്കുന്നത്. സര്‍പ്രൈസ് കണ്ട് സന്തോഷത്താല്‍ കണ്ണുനിറയുന്ന അവരുടെ വീഡിയോ സൈബര്‍ലോകത്ത് വൈറലായിരിക്കുകയാണ്.
വിവാഹ വാര്‍ഷിക ദിനത്തില്‍ അച്ഛനേയും അമ്മയേയും കൂട്ടി ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ പോയ മകന് അവിടെ വെച്ച് കേക്കു മുറിച്ച് ആഘോഷിച്ചതിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് പുത്തന്‍ ഹാരിയര്‍ സമ്മാനിച്ചത്.
സന്തോഷവും അതിശയവും അടക്കാനാകാതെ മാതാപിതാക്കള്‍ ഹാരിയര്‍ ഓടിച്ചുപോകുന്നതും വീഡിയോയില്‍ കാണാം.
Discussion about this post