ഭോപ്പാല്‍: അന്ധവിശ്വാസത്തില്‍ മുങ്ങി തന്റെ കര്‍ത്തവ്യം പോലും മറന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാനും. കാലുകുത്തിയാല്‍ സ്ഥാനം നഷ്ടപ്പെടുമെന്ന് കരുതി മുഖ്യമന്ത്രിമാര്‍13 വര്‍ഷമായി സംസ്ഥാനത്തെ രണ്ടു മണ്ഡലങ്ങളില്‍ കാലുകുത്തുന്നില്ല. അശോക നഗര്‍, ഇച്ഛാവഡ് എന്നീ മണ്ഡലങ്ങളിലാണ് ചൗഹാന്‍ ഇതുവരെ സന്ദര്‍ശിക്കാത്തത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പര്യടനം നടത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ജീന്‍ ആശീര്‍വാദ് യാത്രയില്‍ നിന്നുപോലും ഈ മണ്ഡലങ്ങളെ അദ്ദേഹം ഒഴിവാക്കിയിരുന്നു.
നിശ്ചയിച്ച പ്രകാരം ഓഗസ്റ്റ് 12 ന് ഇച്ഛാവാഡിലും ഒക്ടോബര്‍ രണ്ടിന് അശോക് നഗറിലും എത്തേണ്ടതായിരുന്നെങ്കിലും രണ്ട് മണ്ഡലങ്ങളിലേയും പരിപാടി മുഖ്യമന്ത്രി ഒഴിവാക്കുകയായിരുന്നു. അശോക് നഗറിലെ പുതിയ കല്കട്രേറ്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനും മംഗ്വാലിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോഴും ചൗഹാന്‍ എത്തിയില്ല.
എന്നാല്‍ മുഖ്യമന്ത്രിയുടെ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ബിജെപി ഇച്ഛാവാഡ് ജില്ലാ പ്രസിഡന്റ് കൈലാഷ് സുരൈന തന്നെ ചൗഹാന്റെ നടപടിയെ വിമര്‍ശിക്കുന്നുണ്ട്. ഇത് കടുത്ത അന്ധവിശ്വാസമാണെന്നാണ് അദ്ദേഹം പറയുന്നത്.
ഭോപ്പാലില്‍ നിന്നും 210 കിലോമീറ്റര്‍ അകലെയുള്ള അശോക് നഗറിലും ബിജെപിയാണ് ഭരിക്കുന്നത്. ഉജ്ജയിനില്‍ രാത്രി തങ്ങിയാല്‍ മരണം സംഭവിക്കുമെന്ന അന്ധവിശ്വാസവും ചൗഹാനുണ്ട്.
Discussion about this post