കൊല്‍ക്കത്ത; രണ്ട് തൃണമൂല്‍ എംഎല്‍എമാരും 40 തൃണമൂല്‍ കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത നിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ കോണ്‍ഗ്രസ് സസ്പന്‍ഡ് ചെയ്ത ഒരു എംഎല്‍എയും 6 കൗണ്‍സിലറും മാത്രമാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി.തോക്കിന്മുനയില് നിര്‍ത്തിയാണ് കൗണ്‍സിലര്‍മാരെ ബിജെപിയില്‍ ചേര്‍ത്തതെന്നും തൃണമൂല്‍ ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു തൃണമൂല്‍ പ്രതികരണവുമായി എത്തിയത്.
‘തൃണമൂല്‍ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്ത ഒരു തൃണമൂല്‍ എംഎല്‍എ മാത്രമാണ് ബിജെപിയില്‍ ചേര്‍ന്നത്. ബാക്കി ഒരാള്‍ കോണ്‍ഗ്രസില്‍ നിന്നും ഒരാള്‍ സിപിഎമ്മില്‍ നിന്നുമാണ്. ആറ് കൗണ്സിലര്മാരുമാ
ണ് ബിജെപിയില്‍ ചേര്‍ന്നത്. അവരെ തോക്കിന് മുനയില്‍ നിര്‍ത്തിയാണ് അംഗത്വം എടുപ്പിച്ചതെന്നും തൃണമൂല്‍ ട്വീറ്റ് ചെയ്തു.’
രണ്ട് തൃണമൂല്‍ എംഎല്‍എമാരും 40 കൗണ്‍സിലര്‍മാരും ബിജെപിയില്‍ അംഗത്വമെടുത്തുവെന്നായിരുന്നു ഇന്നലെ ബിജെപിയുടെ അവകാശവാദം, ബിജെപി നേതാവ് മുകുള്‍ റോയിയുടെ മകന് ശുഭ്രാംശുറോയ്, തുഷാര്‍ കാന്തി ഭട്ടാചാര്യ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നുവെന്നായിരുന്നു അവകാശ വാദം. ഇവരെ കൂടാതെ 40 തൃണമൂല്‍ കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നുവെന്നും ബിജെപി പറഞ്ഞിരുന്നു.
#FactCheck
One suspended MLA of Trinamool joined BJP yesterday. The others were from Congress and CPI(M). The number of councillors is 6. That too they were forced at gunpoint to do so.— All India Trinamool Congress (@AITCofficial) May 29, 2019
Discussion about this post