ശ്രീനഗര്‍: വീണ്ടും സൈനിക ക്യാംപിന് സമീപത്തു നിന്നും ചാരന്മാരെന്ന് സംശയിക്കുന്നവര്‍ അറസ്റ്റില്‍. ജമ്മുവിലെ സൈനിക ക്യാമ്പിന് സമീപം സംശയാസ്പദസാഹചര്യത്തില്‍ കണ്ടെത്തിയ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും ക്യാംപിന് പുറത്ത് വീഡിയോകളും ചിത്രങ്ങളും പകര്‍ത്തുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. ഇവരെ പോലീസിന് കൈമാറിയിട്ടുണ്ട്.
ഇരുവര്‍ക്കും പാകിസ്താന് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. രത്നുചക്ക് സൈനിക ക്യാംപിലെ പാരമണ്ഡല് മോര്‍ഹില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈനികരാണ് ഇരുവരേയും കണ്ടത്. ഇവര്‍ കത്വ, ഡോഡ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ചില പാകിസ്താന് സ്വദേശികളുമായി ഇവര്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ കസ്റ്റഡിലെടുക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ചില വീഡിയോ ദൃശ്യങ്ങള്‍ അയച്ചതായി ഫോണുകള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമായതായി പോലീസ് അറിയിച്ചു.
Discussion about this post