പൂഞ്ച്: കാശ്മീരില്‍ തീവ്രവാദ സംഘടനകളില്‍ ചേരുന്ന യുവാക്കളുടെ എണ്ണത്തില്‍ കുറവു വന്നെന്ന് ജമ്മു-കാശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ്. നിലവില്‍ 275 തീവ്രവാദികളാണ് താഴ്വരയില് ഉള്ളത്. ഇതില്‍ തന്നെ എഴുപത്തഞ്ച് പേര് വിദേശികളാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മുവിലെ പൂഞ്ച് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ചുമാസത്തിനിടെ 40 പ്രദേശ വാസികള്‍ മാത്രമാണ് തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നത്. ഇത് നേരത്തേ ഉള്ളതിനേക്കാള്‍ കുറവാണ്. തീവ്രവാദ സംഘടന അന്‍സര്‍ ഗസ്വത്തുള് ഹിന്ദ് കമാന്‍ഡര്‍ സക്കീര്‍ മൗസയെ വകവരുത്തിയതോടെ കാശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതായും ഡിജിപി പറഞ്ഞു. തീവ്രവാദ സംഘടനകള്‍ക്ക് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് സുരക്ഷാ സേനകള്‍ ഊര്‍ജിതമാക്കിയെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
Discussion about this post