അഹമ്മദാബാദ്: കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്കായി ക്രൈസ്തവ സഭകള്‍ പ്രാര്‍ത്ഥന നടത്തരുതെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ താക്കീത്. മുന്നറിയിപ്പ് അവഗണിച്ചാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നുമാണ് വിഎച്ച്പി ഭീഷണിപ്പെടുത്തി. ജീസസ് മിഷന് ചര്‍ച്ചിന്റെ പ്രാര്‍ത്ഥനായോഗമാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. മതപരിവര്‍ത്തനത്തിന് വേണ്ടിയുള്ള പരിപാടിയാണെന്ന് ആരോപിച്ചായിരുന്നു വിഎച്ച്പിയുടെ പ്രതിഷേധം.
ക്രിസ്തുമതാനുയായികള്‍ കൂടുതലുള്ള മണിനഗറിലെ ശ്രീമുക്ത ജീവന് ഓഡിറ്റോറിയത്തില്‍ വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലായിരുന്നു യോഗം തീരുമാനിച്ചിരുന്നത്. പരിപാടിക്കുവേണ്ടി മാസങ്ങള്‍ക്ക് മുമ്പേ ഓഡിറ്റോറിയം ബുക്കുചെയ്തതായും ജീസസ് മിഷന് അധികൃതരിലൊരാളായ മുന്നപ്രസാദ് ഗുപ്ത പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ ദിവസം വിശ്വ ഹിന്ദു പരിഷത് അനുയായികള്‍ ഓഡിറ്റോറിയത്തിലെത്തി പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ ഓഡിറ്റോറിയം അധികൃതര്‍ പരിപാടിയെക്കുറിച്ചു വിളിച്ചന്വേഷിച്ചു. കേരളത്തിലെ പ്രളയക്കെടുതില്‍ മരിച്ചവര്‍ക്ക് വേണ്ടിയാണ് പ്രാര്‍ത്ഥനായോഗം നടത്തുന്നത് എന്ന് അറിയിച്ചെങ്കിലും വിഎച്ച്പി ഭീഷണി മുളക്കുകയായിരുന്നുവെന്ന് മുന്നപ്രസാദ് ഗുപ്ത പറഞ്ഞു.
Discussion about this post