ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പിന്മാറാനുള്ള ആലോചനയില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്മാറണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ഹൃദയങ്ങളെ കീഴടക്കുന്നതില്‍ രാഹുല്‍ ഇപ്പോള്‍ തന്നെ വിജയിച്ചു കഴിഞ്ഞുവെന്നും അതുകൊണ്ടു തന്നെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പിന്മാറാനുള്ള ആലോചനയില്‍ നിന്ന് പിന്മാറണമെന്നും സ്റ്റാലിന്‍ പറഞ്ഞു.
അതേസമയം, പാര്‍ട്ടി അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെക്കാനുള്ള രാഹുലിന്റെ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം.
അതേസമയം, രാജിവക്കാനുള്ള തീരുമാനത്തില്‍നിന്നും രാഹുല്‍ ഗാന്ധി മാറ്റമറിയിച്ചിട്ടില്ല. തീരുമാനം പുന:പരിശോധിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ഗാന്ധിയില്‍ സമ്മര്‍ദം തുടരുകയാണ്.
സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നും രാഹുല്‍ നിര്‍ബന്ധം പിടിക്കുന്നുണ്ട്. ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ പാര്‍ട്ടിയെ നയിക്കാന്‍ പുതിയ ആള്‍ വരണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം.