ചെന്നൈ: ദീപാവലിക്ക് സമയ പരിധി ലംഘിച്ച് പടക്കം പൊട്ടിച്ചതിന് 650 പേരെ തമിഴ് നാട്ടില്‍ അറസ്റ്റ് ചെയ്തു. പടക്കം പൊട്ടിക്കുന്നതിന് സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി ലംഘിച്ച് പടക്കം പൊട്ടിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതോടൊപ്പം 2100 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
രാവിലെ ആറുമണി മുതല്‍ ഏഴുമണി വരെയും വൈകുന്നേരം ഏഴുമണി മുതല്‍ എട്ടുമണി വരെയും ആയിരുന്നു തമിഴ്നാട്ടില്‍ ദിപാവലി ദിനത്തില്‍ പടക്കങ്ങള്‍ പൊട്ടിക്കാന്‍ അനുമതി ഉണ്ടായിരുന്നത്. ഈ സമയപരിധി ലംഘിച്ച് പടക്കം പൊട്ടിച്ചതാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ കാരണം. അതോടൊപ്പം ആശുപത്രി പരിസരങ്ങളിലും ആരാധനാലയങ്ങളുടെ പരിസരങ്ങളിലും പടക്കം പൊട്ടിക്കരുതെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു
Discussion about this post