സഹപ്രവര്‍ത്തകന്റെ മരണത്തോടെ ജീവിതം മാറി മറിഞ്ഞു; ഈ ജോലി ഇനിയും വേണ്ട; ഭാവി കൃഷിയെ ആശ്രയിച്ച്! വൈകാരിക കുറിപ്പോടെ രാജി പ്രഖ്യാപിച്ച് ഈ ഐപിഎസ് ഓഫീസര്‍

അഴിമതിയുടെ കറ പുരളാത്ത കാക്കി യൂണിഫോം ഉപേക്ഷിക്കുന്നതിനെ കുറിച്ച് വൈകാരികമായ കുറിപ്പെഴുതി ഐപിഎസ് ഓഫീസര്‍.

ബംഗളുരു: തന്റെ അഴിമതിയുടെ കറ പുരളാത്ത കാക്കി യൂണിഫോം ഉപേക്ഷിക്കുന്നതിനെ കുറിച്ച് വൈകാരികമായ കുറിപ്പെഴുതി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി ഈ ഐപിഎസ് ഓഫീസര്‍. കര്‍ണാടക പോലീസിലെ സിങ്കം എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥാനായ അണ്ണാമലൈ ഐപിഎസാണ് ഒമ്പത് വര്‍ഷത്തെ സേവനം അവസാനിപ്പിക്കുന്നതിനെ കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കര്‍ണ്ണാടക കേഡറിലെ ഐപിഎസ് ഓഫീസറായ അണ്ണാമലൈയുടെ വ്യത്യസ്തമായ രാജിക്കത്ത് വലിയ ചര്‍ച്ചയാവുകയാണ്. ബംഗളുരു സൗത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നാണ് അണ്ണാമലൈയുടെ രാജി.

കഴിഞ്ഞ തവണ നടത്തിയ കൈലാസ് മാനസസരോവര്‍ യാത്രയിലാണ് ഈ തീരുമാനം താനെടുത്തതെന്നും ജീവിതത്തിന്റെ അര്‍ത്ഥം തന്നെ മാറിപ്പോയെന്നും അദ്ദേഹം പറയുന്നു. മധുകര്‍ ഷെട്ടിയെന്ന പോലീസ് ഉദ്യോഗസ്ഥന്റെ മരണവും തന്നെ സ്വാധീനിച്ചെന്നും അദ്ദേഹം രാജിക്കത്തില്‍ പറയുന്നുണ്ട്. ഷെട്ടിയുടെ മരണത്തോടെ ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാട് മാറിയെന്നും അദ്ദേഹം പറഞ്ഞു.

രാജിക്ക് ശേഷം എന്തായിരിക്കും താനെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. മകന് നല്ലൊരു അച്ഛനാകുമെന്നും നല്ല കുടുംബനാഥനായി തന്റെ നാട്ടില്‍ കൃഷി നോക്കിയും ആടുകളെ മേയ്ച്ചും ജീവിക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

Exit mobile version