ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധിയുടെ കാലത്തും കോണ്‍ഗ്രസ് തോറ്റിട്ടുണ്ട്, രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ അനുവദിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിത്.
രാഹുലിന് പകരം ആളെ കണ്ടെത്തില്ലെന്നും രാജിവെക്കണമെന്ന ആവശ്യം തങ്ങള്‍ അംഗീകരിക്കില്ലെന്നും ഷീലാ ദീക്ഷിത് പറഞ്ഞു. ആരും ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം, രാഹുല്‍ രാജിയില്‍ ഉറച്ചു നില്‍ക്കുന്നുണ്ടെങ്കിലും പകരക്കാരനെ കണ്ടെത്തുന്നത് വരെ മൂന്നോ നാലോ മാസത്തേക്ക് അദ്ദേഹം പദവിയില്‍ തുടരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രാഹുല്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി സംവിധാനത്തില്‍ മാറ്റം വരുത്തുമെന്നും ഉറവിടങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Discussion about this post