ബരബാങ്കി; ഉത്തര്‍പ്രദേശിലെ ബരബാങ്കിയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പതിനാലായി ഉയര്‍ന്നു. ഉത്തര്‍പ്രദേശിലെ ബരബാങ്കിയിലെ രാം നഗറിലാണ് വിഷമദ്യ ദുരന്തമുണ്ടായത്. മരണപ്പെട്ടവരില്‍ നാല് പേര് ഒരു കുടുംബത്തില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ വില്പന നടത്തിയ കട, അധികൃതര്‍ സീല്‍ ചെയ്തു. ഉടമയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചുവെന്നും പോലീസ് അറിയിച്ചു.
അതെസമയം, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജോലിനിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തിയ ജില്ലാ അഡ്മിനിസ്ട്രെഷന്‍ ഓഫീസറെയും അഞ്ച് പോലീസ് ഉദ്യോഗസ്ഥരെയും മൂന്ന് ഹെഡ്കോണ്‍സ്റ്റബിളിനെയും സസ്പെന്‍ഡ് ചെയ്തതായി ഉത്തര്‍പ്രദേശ് എക്സൈസ് മന്ത്രി അറിയിച്ചു.
മദ്യം പൂര്‍ണ്ണമായും നിരോധിച്ച ഉത്തര്‍പ്രദേശില്‍ വിഷമദ്യ ദുരന്തം തുടര്‍ക്കഥയാവുകയാണ്. ഉത്തര്‍പ്രദേശില്‍
അടുത്തിടെ ഉണ്ടായ വിഷമദ്യ ദുരന്തത്തില്‍ 100 പേര് മരിച്ചിരുന്നു. ശരണ്‍പൂര്‍, റൂര്‍ക്കി, കുശിനഗര്‍ എന്നിവിടങ്ങളിലാണ് വിഷമദ്യ ദുരന്തം നടന്നത്.
Discussion about this post