ഹൈദരാബാദ്; ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും റ്റിടിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും നിയുക്ത മുഖ്യമന്ത്രിയുമായ വൈഎസ് ജഗമോഹന്‍ റെഡ്ഡി. രാഷ്ട്രീയ വൈര്യാഗ്യം മറന്നാണ് ജഗന്, ചന്ദ്ര ബാബു നായിഡുവിനെ ചടങ്ങിലേക്ക് ക്ഷണിച്ചത്.
ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 175 സീറ്റില്‍ 151 സീറ്റുകള്‍ തൂത്തുവാരിയാണ് റ്റിടിപിയില് നിന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പിലും മികച്ച വിജയം വൈഎസ്ആര്‍ കോണ്‍ഗ്രസിനായിരുന്നു. 25 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 22 സീറ്റുകളും വൈഎസ്ആര്‍ നേടിയിരുന്നു.
കഴിഞ്ഞ ദിവസം നരേന്ദ്ര മോഡിയെയും അമിത് ഷായെയും രാജ്നാഥ് സിങിനെയും ജഗന്മോഹന് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. മെയ് മാസം 30ന് വിജയവാഡയിലാണ് ജഗന് മോഹന്‍ റെഡ്ഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.
Discussion about this post