ഹൈദരാബാദ്: ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാണിച്ച് ബോളിവുഡ് താരം റിതേഷ് ദേശ്മുഖ്. ട്വിറ്ററിലൂടെ ആണ് താരം പ്രതികരിച്ചത്. വിമാനത്താവളത്തില്‍ ഇരിക്കുമ്പോള്‍ പെട്ടെന്ന് വൈദ്യുതി പോകുകയായിരുന്നു. അതോടെ എലവേറ്റര്‍ ഓഫ് ആയി. പുറത്തേയ്ക്ക് പോകാനുള്ള ഒരേയൊരു വഴിയാണേല്‍ ചങ്ങല കൊണ്ട് അടച്ചിട്ടിരിക്കുന്നു. അത് തുറക്കാന്‍ സുരക്ഷാജീവനക്കാര്‍ സമ്മതിച്ചതുമില്ല. ഹൈദരാബാദ് വിമാനത്താവള അധികൃതര്‍ ഉണര്‍ന്നെഴുന്നേല്‍ക്കൂ എന്നാണ് റിതേഷ് ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം പൊതുവഴി അടിയന്തരസാഹചര്യങ്ങളില്‍ അടച്ചിരിക്കേണ്ടതല്ലെന്നും റിതേഷ് ട്വിറ്ററില്‍ കുറിച്ചു. തീപിടുത്തം അടക്കമുള്ള സാഹചര്യം ഉണ്ടായാല്‍ യാത്രക്കാര്‍ക്ക് പുറത്തേക്ക് പോവാനുള്ള ഏക വഴിയാണ് അധികൃതര്‍ അടച്ചിരുന്നത്. ഇതാണ് താരം ട്വിറ്ററിലൂടെ ചൂണ്ടിക്കാണിച്ചത്.
എന്നാല്‍ താരത്തിന്റെ പരാതിയോട് പ്രതികരിച്ച് ഹൈദരാബാദ് വിമാനത്താവള അധികൃതരും രംഗത്തെത്തി. ബുദ്ധിമുട്ട് ഉണ്ടായതില്‍ ഖേദിക്കുന്നു. ചെറിയ സാങ്കേതിക തകരാറാണ് ഉണ്ടായത്. അത് പെട്ടെന്ന് തന്നെ പരിഹരിച്ചു. അത്യാഹിതമുണ്ടാകുന്ന സന്ദര്‍ഭത്തില്‍ ഗ്ലാസ് വാതില്‍ പൊട്ടിക്കാവുന്നതുമാണ്. യാത്രക്കാരുടെ സുരക്ഷയാണ് ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഒരു മാനുവല്‍ ലോക്ക് ആണ് ഉള്ളതെന്നും ഗ്ലാസ് വാതിലിന്റെ തൊട്ടടുത്തുള്ള ബോക്‌സില്‍ തന്നെ ആവശ്യമുണ്ടെങ്കില്‍ ഉപയോഗിക്കാനുള്ള താക്കോലുകളും സൂക്ഷിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Security personnel refuses to give permission to open the door at the cost of passengers missing thief flight.wake up Hyderabad airport Authority- public exits can’t be locked Incase of emergencies pic.twitter.com/JkdzpkX9uk
— Riteish Deshmukh (@Riteishd) May 27, 2019