റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ പതിനൊന്ന്ജവാന്മാര്ക്ക് പരിക്ക്. കുഴിബോംബ് ആക്രമണമാണ് നടത്തിയത്. സാരായ് കേല മേഖലയ്ക്ക് സമീപമുള്ള വനത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്.
കോബ്ര ബറ്റാലിയനിലെ എട്ട് ജവാന്മാരും മൂന്ന് പോലീസുകാരും ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘം തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ആക്രമണം. കുഴിബോംബ് പൊട്ടിത്തെറിച്ചതിന് പിന്നാലെ മാവോയിസ്റ്റുകള്‍ സുരക്ഷാജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.
ആക്രമണത്തില്‍ പരിക്കേറ്റ ജവാന്മാരെ വായുമാര്‍ഗ്ഗം വഴി റാഞ്ചിയിലെ ആശുപത്രിയിലെത്തിച്ചു. നക്സല്‍ വിരുദ്ധ പട്രോളിംഗ് നടത്തിയിരുന്ന 209 കോബ്ര ഫോഴ്സിലെ ജവാന്മാര്ക്കും സംസ്ഥാന പോലീസിലെ അംഗങ്ങള്‍ക്കുമാണ് പരിക്ക്.
Jharkhand: An IED exploded at 4:53 am today in Kuchai area of Saraikella on the troops of 209 CoBRA and Jharkhand police who were out on special operations. 8 CoBRA personnel & 3 Jharkhand police personnel injured. The injured jawans have been brought to a hospital in Ranchi. pic.twitter.com/rO31QkbAXc
— ANI (@ANI) May 28, 2019
Discussion about this post