ജയ്പൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ രാജി തുടരുന്നു. രാജസ്ഥാന്‍ മന്ത്രിസഭയില്‍ നിന്ന് കൃഷിമന്ത്രി ലാല്‍ ചന്ദ് കഠാരി രാജിവെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ രാജി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വഴി ഗവര്‍ണര്‍ക്ക് രാജിക്കത്തു നല്‍കിയെന്ന് അദ്ദേഹം അറിയിച്ചു.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇനിയും മന്ത്രിയായി തുടരുന്നതില്‍ ധാര്‍മികതയില്ലെന്നും അതുകൊണ്ടാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും എന്നാല്‍ മന്ത്രിസ്ഥാനത്തിരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും കഠാരിയ പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 25 സീറ്റില്‍ ഒന്നില്‍ പോലും ജയിക്കാന്‍ കോണ്‍ഗ്രസിനായിരുന്നില്ല. ഇതിന് പിന്നാലെ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ രണ്ട് മന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു.