ബുലന്ദ്ഷഹര്‍: മുന്‍ എംപിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ കംലേഷ് ബാല്‍മികിയെ മരിച്ച നിലയില്‍ കണ്ടെത്തി. 2009 മുതല്‍ 2014 വരെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ലോക്സഭാ മണ്ഡലത്തില്‍ എംപിയായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞു വീട്ടിനുള്ളില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം. അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണം കാരണം വ്യക്തമാകുകയുള്ളുവെന്നും പോലീസ് അറിയിച്ചു. വീടിന്റെ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ബാല്മികയുടെ മരുമകനാണ് വിവരം പോലീസിനെ അറിയിച്ചത്.
Discussion about this post