ന്യൂഡല്‍ഹി; ഗുരുഗ്രാമില്‍ തൊപ്പി വച്ചതിന് മുസ്ലീം യുവാവ് ആക്രമിക്കപ്പെട്ട സംഭവം ദുഃഖകരമെന്ന് നിയുക്ത ബിജെപി എംപി ഗൗതം ഗംഭീര്‍. കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു ഗൗതം ഗംഭീറിന്റെ പ്രതികരണം.
ജാതിയുടെയും മതത്തിന്റെയും പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ പരിതാപകരമാണ്. മതനിരപേക്ഷ രാജ്യമാണ് നമ്മുടേത്. അക്രമികള്‍ക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണം.സഹിഷ്ണുതയും എല്ലാവരുടെയും വളര്‍ച്ചയുമാണ് രാജ്യത്തിന് അടിസ്ഥാനമെന്നും ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തു.
ഗുരുഗ്രാമില്‍ മുഹമ്മദ് ബര്‍ക്കത്ത്(25) എന്ന മുസ്ലിം യുവാവിന് നേരെയാണ് ആക്രമണം നടന്നത്. ഈ പ്രദേശത്ത് മുസ്ലിമുകള് ധരിക്കുന്ന തൊപ്പി നിരോധിച്ചിരിക്കുകയാണെന്നും അഴിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. അനുസരിച്ചില്ലെങ്കില്‍ പന്നിയിറച്ചി തീറ്റിക്കുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് ജയ് ഭാരത് മാതാ, ജയ് ശ്രീറാം വിളിക്കാനും ആജ്ഞാപിച്ചുവെന്നും ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്.
Discussion about this post